പൊട്ട്, കണ്‍മഷി, കുങ്കുമം ജിഎസ്ടിക്ക് പുറത്ത്, നാപ്കിനെ ഉള്‍പ്പെടുത്താത്തത് എന്തെന്ന് ഹൈക്കോടതി 

അവശ്യവസ്തു എന്ന നിലയില്‍ സാനിറ്ററി നാപ്കിന് നികുതി ചുമത്തുന്നത് ന്യായീകരിക്കാന്‍ ആകില്ല 
പൊട്ട്, കണ്‍മഷി, കുങ്കുമം ജിഎസ്ടിക്ക് പുറത്ത്, നാപ്കിനെ ഉള്‍പ്പെടുത്താത്തത് എന്തെന്ന് ഹൈക്കോടതി 
Updated on
1 min read

ന്യൂഡല്‍ഹി : അവശ്യവസ്തു എന്ന നിലയില്‍ സാനിറ്ററി നാപ്കിനുകളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കത്തതില്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. സ്ത്രീകളുടെ നിത്യോപയോഗ വസ്തുക്കളായ കണ്‍മഷി, പൊട്ട്, കുങ്കുമം എന്നിവയെ ചരക്കുസേവനനികുതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ആനുകൂല്യം എന്തുകൊണ്ട് സാനിറ്ററി നാപ്കിനുകള്‍ക്ക് നല്‍കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു.അവശ്യവസ്തു എന്ന നിലയില്‍ സാനിറ്ററി നാപ്കിന് നികുതി ചുമത്തുന്നത് ന്യായീകരിക്കാന്‍ ആകില്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീതാ മിതലും ജസ്റ്റിസ് സി ഹരി ശങ്കറും അടങ്ങുന്ന രണ്ടെംഗ ബെഞ്ച് വ്യക്തമാക്കി.

സാനിറ്ററി നാപ്കിന് 12 ശതമാനം ചരക്കുസേവന നികുതി ചുമത്തുന്നതിന് എതിരെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ സര്‍മീന ഇസ്രാര്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. സാനിറ്ററി നാപ്കിന് നികുതി ചുമത്തുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സര്‍മീന ഇസ്രാര്‍ ഖാനിന്റെ ഹര്‍ജിയില്‍ പറയുന്നു. സാനിറ്ററി നാപ്കിനെ നികുതിയില്‍ നിന്നും ഒഴിവാക്കിയാല്‍ ഉല്‍പ്പനത്തിന്റെ ചെലവ് വര്‍ധിക്കുമെന്ന് മറുപടിയായി കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ 14 ലേക്ക് മാറ്റിവെച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com