പൊതുജനത്തിന്റെ നടുവൊടിയുന്നു; പാചകവാതക വില കുത്തനെ കൂട്ടിയത് ഇരുട്ടടി; വിലകൂടുന്നത് ആറാം തവണ

പൊതുജനത്തിന്റെ നടുവൊടിയുന്നു - പാചകവാതക വില കുത്തനെ കൂട്ടിയത് ഇരുട്ടടി - വിലകൂടുന്നത് തുടര്‍ച്ചയായ ആറാം തവണ
പൊതുജനത്തിന്റെ നടുവൊടിയുന്നു; പാചകവാതക വില കുത്തനെ കൂട്ടിയത് ഇരുട്ടടി; വിലകൂടുന്നത് ആറാം തവണ
Updated on
1 min read

കൊച്ചി: തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റവും പാചകവാതക വര്‍ധനയും ജനജീവിതം ദുസ്സഹമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പാചകവാതക വില കുത്തനെ കൂട്ടി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപയും സബ്‌സിഡി സിലിണ്ടറിന് 2.94 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോഗ്രാം തൂക്കമുളള സിലിണ്ടറിന്റെ വില 505.34 രൂപയായി. പുതുക്കിയ വില നിലവില്‍ വന്നു. നികുതിയില്‍ വന്ന മാറ്റമാണ് വിലയില്‍ പ്രതിഫലിച്ചത്. 

തുടര്‍ച്ചയായി ആറാം മാസമാണ് സബ്‌സിഡിയുളള പാചകവാതക വില വര്‍ധിക്കുന്നത്. ജൂണ്‍ മുതല്‍ ഇതുവരെ 14 രൂപ 13 പൈസയുടെ വര്‍ധനയാണ് പാചകവാതക വിലയില്‍ ഉണ്ടായിരിക്കുന്നത്. 

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയും കൂടി. 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില 880 രൂപയായി. 

രാജ്യാന്തര വിപണിയില്‍ പാചകവാതക വില വര്‍ധിക്കുന്നതിന് ആനുപാതികമായി ഉയര്‍ന്ന സബ്‌സിഡി നല്‍കുന്ന രീതിയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. പാചകവാതകത്തിന്റെ വിലയുടെ ഒരു ഭാഗമാണ് സബ്‌സിഡിയായി സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. എന്നാല്‍ നികുതി ചുമത്തുന്നത് വിപണി വിലയുടെ അടിസ്ഥാനത്തിലാണ്. ഇതാണ് വില വര്‍ധിക്കാന്‍ കാരണം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com