പൊതുസ്ഥലത്ത് മലവിസര്‍ജനം; ദലിത് കുട്ടികളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ദലിത് കുട്ടികളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ശിവ്പുരി: പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ദലിത് കുട്ടികളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം. 

ഭാവ്‌കേദി ഗ്രാമത്തിലെ പഞ്ചായത്ത് കെട്ടിടത്തിന് സമീപത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

റോഷനി(12), അവിനാശ്(10)എന്നിവരാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടികളെ മര്‍ദിച്ചവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com