പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

പോണ്‍ വീഡിയോ കണ്ട് അതുപോലെ അനുകരിക്കാന്‍ നിര്‍ബന്ധിച്ചു; ഓണ്‍ലൈനില്‍ സെക്‌സില്‍ ഏര്‍പ്പെടുന്ന ഡോക്ടറെ കണ്ട് ഭര്‍ത്താവ് ഞെട്ടി, പുലിവാലു പിടിച്ച് ഭാര്യ

ഐടി പ്രൊഫഷണലായ ഭര്‍ത്താവ് പോണ്‍ വീഡിയോ കാണുന്നതിനിടെ, യാദൃച്ഛികമായി ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണുകയായിരുന്നു
Published on

ബംഗളൂരു: പോണ്‍ വീഡിയോ കണ്ട്, അതുപോലെ അനുകരിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ച ഡോക്ടര്‍ പുലിവാലു പിടിച്ചു. ഐടി പ്രൊഫഷണലായ ഭര്‍ത്താവ് പോണ്‍ വീഡിയോ കാണുന്നതിനിടെ, യാദൃച്ഛികമായി ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണുകയായിരുന്നു. ഇതോടെ വിവാഹം ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഐടി പ്രൊഫഷണല്‍. വിവാഹബന്ധം തകരാതിരിക്കാന്‍ പൊലീസ് സ്റ്റേഷനിലും കൗണ്‍സിലിങ് സെന്ററിലും കയറിയിറങ്ങുകയാണ് ഡോക്ടര്‍.

കൊല്‍ക്കത്തയില്‍ നിന്നുളള 32കാരി 2018ലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ 33കാരനെ വിവാഹം കഴിച്ചത്. മാട്രിമോണിയല്‍ പോര്‍ട്ടല്‍ വഴിയാണ് ഇരുവരും ഒന്നിച്ചത്. തുടര്‍ന്ന് ബംഗളൂരുവില്‍ താമസിക്കുന്നതിനിടെയാണ് സംഭവം.

കല്യാണത്തിന് തൊട്ടുമുന്‍പ് തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും തുടര്‍ന്ന് വേര്‍പിരിഞ്ഞുവെന്നും ഡോക്ടര്‍ ഐടി പ്രൊഫണഷണലിനെ അറിയിച്ചിരുന്നു. കല്യാണം കഴിഞ്ഞ് കുടുംബജീവിതം നല്ലനിലയില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് പോണ്‍വീഡിയോയുടെ പേരില്‍ ഇരുവരും തമ്മിലുളള ബന്ധം വഷളായത്.

സ്ഥിരമായി പോണ്‍വീഡിയോ കാണാന്‍ ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുമായിരുന്നു. ഇതനുസരിച്ച് അനുകരിക്കാനും ഭര്‍ത്താവിനെ പ്രേരിപ്പിക്കുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭാര്യയുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഭര്‍ത്താവ് ഡോക്ടര്‍ പറയുന്നതെല്ലാം അനുസരിക്കുമായിരുന്നു. ഇതിനിടെയാണ് ഭര്‍ത്താവ് നടുക്കുന്ന വീഡിയോ കണ്ടത്.

മറ്റൊരു പുരുഷനുമായി ഭാര്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ്, ഇരുവരും തമ്മിലുളള വിവാഹബന്ധം വഷളായത്. പഴയ വീഡിയോകള്‍ കാണിച്ച് മുന്‍ കാമുകന്‍ പതിവായി ഭീഷണിപ്പെടുത്താറുണ്ട് എന്നാണ് ഭാര്യ ആദ്യം നല്‍കിയ വിശദീകരണം. ഭാവിയില്‍ നിയമപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടി വന്നാലോ എന്ന് കരുതിയാണ് ഇത് ഫോണില്‍ സൂക്ഷിച്ചതെന്നും ഭാര്യ പറയുന്നു. എന്നാല്‍ സംഭവത്തില്‍ അതൃപ്തനായ ഭര്‍ത്താവ്, ഭാര്യയുമായി വേര്‍പിരിയാനാണ് തീരുമാനിച്ചിരിക്കുന്നത്.

ജനുവരിയിലാണ്  ഭാര്യയുടെ ദൃശ്യങ്ങള്‍ യാദൃശ്ചികമായി ഭര്‍ത്താവ് കണ്ടത്. ഇതിന്റെ പേരില്‍ ഇരുവരും വഴക്കു കൂടിയിരുന്നു. വിവാഹത്തിന് മുന്‍പ് നിരവധി ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി ഭാര്യ ഏറ്റുപറഞ്ഞതായി ഭര്‍ത്താവ് പറയുന്നു. എന്നാല്‍ വീഡിയോ ഓണ്‍ലൈനില്‍ വന്ന കാര്യം അറിയില്ലെന്ന് ഭാര്യ പറയുന്നു. ഏതായാലും വിവാഹബന്ധം നിലനിര്‍ത്താന്‍ പൊലീസ് സ്റ്റേഷനിലും കൗണ്‍സലിങ് സെന്ററിലും കയറിയിറങ്ങുകയാണ് ഭാര്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com