പോരിനൊരുങ്ങി കോണ്‍ഗ്രസ്; പ്രിയങ്ക ചുമതലയേറ്റു

പ്രിയങ്ക വദ്ര എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു
പോരിനൊരുങ്ങി കോണ്‍ഗ്രസ്; പ്രിയങ്ക ചുമതലയേറ്റു
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രിയങ്ക വദ്ര എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് എത്തിയാണ് അവര്‍ ചുമതലയേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ദിവസങ്ങള്‍ക്ക മുന്‍പ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക വദ്രയെ കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധി നിയമിച്ചത്. അമേരിക്കയില്‍ ആയിരുന്ന ഇവര്‍ കഴിഞ്ഞദിവസമാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. രാഷ്ട്രീയയാത്രയ്ക്ക് തുടക്കമിടുന്നുവെന്ന പ്രതീതി ജനിപ്പിച്ച് കഴിഞ്ഞദിവസം ഔറംഗബാദ് റോഡിലുളള ചേരിയില്‍ പ്രിയങ്ക വദ്ര സന്ദര്‍ശനം നടത്തിയിരുന്നു. ഇവരുമായി ആശയവിനിമയം നടത്താനും പ്രിയങ്ക സമയം കണ്ടെത്തി.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രിയങ്ക വദ്രയുടെ കടന്നുവരവ് കോണ്‍ഗ്രസ് അണികള്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്.ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുകയാണ് പ്രിയങ്കയുടെ മുന്‍പിലുളള ആദ്യ കടമ്പ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com