

കത്തുവ സംഭവത്തോടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ തടയാനുള്ള ശ്രമങ്ങളിലാണ് രാജ്യം. എന്നാല്‍ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന പുസ്തകത്തില്‍ തന്നെ അക്രമണത്തിന് ഇരയായവരെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പാഠഭാഗം തയാറാക്കിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. കുട്ടികളുടെ വസ്ത്രധാരണവും പെരുമാറ്റവുമാണ് ആക്രമണങ്ങള്‍ക്ക് കാരണം എന്ന രീതിയിലാണ് പാഠം തയാറാക്കിയിരിക്കുന്നത്.
എട്ടാം ക്ലാസിലെ സയന്‍സ് പാഠപുസ്തകത്തിലാണ് വിവാദ ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് എതിരേയുള്ള ലൈംഗിക അതിക്രമണം എങ്ങനെ തടയാം എന്നാണ് ഇതില്‍ പറയുന്നത്. അതിക്രമണം തടയുന്നതിനുള്ള പ്രത്യേക ഭാഗത്താണ് കുട്ടികളുടെ വസ്ത്രം ധാരണത്തെക്കുറിച്ചും മറ്റും പ്രതിപാതിച്ചിരിക്കുന്നത്. പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നും സ്‌കൂളിലേക്ക് ബസിലും ട്രെയ്‌നിലും ഓട്ടോയിലും യാത്ര ചെയ്യുമ്പോള്‍ എതിര്‍ലിംഗത്തില്‍പ്പെടുന്നവരുമായി അകലം പാലിക്കണമെന്നുമാണ് പാഠഭാഗത്തില്‍ പറയുന്നത്.
എന്നാല്‍ പുസ്തകം 12 വര്‍ഷമായി ഉപയോഗിക്കുന്നുണ്ടെന്നും ഇപ്പോള്‍ എപ്പോള്‍ ഇത് ശ്രദ്ധയില്‍പ്പെടുത്തുന്നത് എന്തിനാണെന്നുമാണ് സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ് ഡയറക്റ്റര്‍ ജി. അറിവൊലി പറയുന്നത്. ഇതുവരെ ആരും പാഠഭാഗത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ പാഠപുസ്തകത്തിലെ ഈ ഭാഗം കുട്ടികളെ ബാധിക്കുമെന്നാണ് ഒരു കുട്ടിയുടെ അമ്മ പറയുന്നത്. പെണ്‍കുട്ടികളുടെ കുറ്റം കൊണ്ടാണ് അവര്‍ അതിക്രമത്തിന് അരയാകുന്നത് എന്ന ചിന്തയുണ്ടാവാന്‍ ഇത് കാരണമാകും. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും തുല്യരായി കാണുന്ന രീതിയിലാണ് പാഠങ്ങള്‍ തയാറാക്കേണ്ടതെന്നും അമ്മ പറയുന്നു. പാഠഭാഗത്തില്‍ നിന്ന് ഇത് നീക്കണം എന്നു തന്നെയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates