

ന്യൂഡൽഹി: അതീവഗുരുതരാവസ്ഥയിൽ ചികിൽസയിൽ തുടരുന്ന മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പ്രണബ് മുഖർജി ഇപ്പോഴും ഡീപ് കോമ അവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശ്വാസകോശ അണുബാധയ്ക്കും തകരാറിലായ വൃക്കയുടെ പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനുമുള്ള ചികിത്സയാണ് നൽകിവരുന്നത്. രക്തസമ്മർദ്ദം, പൾസ് തുടങ്ങിയ മറ്റ് പ്രവർത്തനങ്ങൾ സാധാരണനിലയിലാണെന്ന് ആർമി റിസേർച്ച് ആന്റ് റഫറൽ ആശുപത്രി വ്യക്തമാക്കിയിരുന്നു.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 10നാണ് പ്രണബ് മുഖർജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates