ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി എംപി. രാജ്യത്തിന് വേദനയുണ്ടാക്കുന്ന വേർപാടാണ് അദ്ദേഹത്തിന്റെ മരണമെന്ന് രാഹുൽ അനുസ്മരിച്ചു. തന്റെ ട്വിറ്റർ പേജിലിട്ട കുറിപ്പിലാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
'നമ്മുടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണം രാജ്യത്തെ സംബന്ധിച്ച് അങ്ങേയറ്റത്തെ വേദനയുണ്ടാക്കുന്ന വേർപാടാണ്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് ഞാൻ രാജ്യത്തിനൊപ്പം ചേരുന്നു. ദുഃഖിതരായ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു'- രാഹുൽ ട്വിറ്ററിൽ കുറിച്ചു.
നേരത്തെ പ്രണബ് മുഖർജിയുടെ മരണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഒരു യുഗത്തിന്റെ അവസാനമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തിന്റെ മുന്നേറ്റത്തിൽ മായാമുദ്ര പതിച്ച അതികായനാണ് പ്രണബ് മുഖർജിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പണ്ഡിതൻ, രാഷ്ട്ര തന്ത്രജ്ഞൻ തുടങ്ങി വിവിധ മേഖലകളിൽ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാൻ അദ്ദേഹത്തിനായെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates