പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; മലയാളി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ആശുപത്രിയില്‍ 

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; മലയാളി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ആശുപത്രിയില്‍ 

പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്
Published on

കോയമ്പത്തൂര്‍: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നതിന്റെ നടുക്കം വിട്ടുമാറും മുന്‍പ് മറ്റൊരു സംഭവം. പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയെന്ന് ആരോപിച്ച് മലയാളി പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോയമ്പത്തൂരിലെ ആര്‍എസ് പുരത്താണ് സംഭവം.പാലക്കാട് മാണൂര്‍ സ്വദേശി അമൃതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വയറ്റില്‍ കുത്തേറ്റ അമൃതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മാണൂര്‍ സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ പരിശീലനം കഴിഞ്ഞു മടങ്ങുമ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമിച്ച ശേഷം ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com