പ്രധാന സ്റ്റേഷനുകളില്‍ ഇനി യൂസര്‍ ഫീ നല്‍കണം; ടിക്കറ്റിനൊപ്പം അധിക തുക ഈടാക്കാന്‍ ഒരുങ്ങി റെയില്‍വേ

പ്രധാന സ്റ്റേഷനുകളില്‍ ഇനി യൂസര്‍ ഫീ നല്‍കണം; ടിക്കറ്റിനൊപ്പം അധിക തുക ഈടാക്കാന്‍ ഒരുങ്ങി റെയില്‍വേ
പ്രധാന സ്റ്റേഷനുകളില്‍ ഇനി യൂസര്‍ ഫീ നല്‍കണം; ടിക്കറ്റിനൊപ്പം അധിക തുക ഈടാക്കാന്‍ ഒരുങ്ങി റെയില്‍വേ
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ട്രെയിൻ യാത്ര ചെയ്യണമെങ്കില്‍ ഇനി അധിക തുക നല്‍കേണ്ടി വരും. ടിക്കറ്റ് നിരക്കിനൊപ്പം യൂസര്‍ ഫീ കൂടി ഈടാക്കാനുള്ള തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ ബോര്‍ഡ് സിഇഒ വികെ യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. സ്വകാര്യവത്കരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രധാന സ്റ്റേഷനുകളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കുകയും ആ പണം സ്റ്റേഷന്‍ വികസനത്തിനായി ഉപയോഗിക്കുമെന്നുമാണ് സിഇഒ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. 

രാജ്യത്തെ 7,000 ത്തോളം സ്‌റ്റേഷനുകളില്‍ 10-15 ശതമാനം സ്‌റ്റേഷനുകളില്‍ മാത്രമാണ് അധിക തുക ഈടാക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. 700-1000 സ്‌റ്റേഷനുകളിലായിരിക്കും ഇത്തരത്തില്‍ യൂസര്‍ ഫീ നല്‍കേണ്ടി വരിക. 

നിരക്ക് വര്‍ധന യാത്രക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് യാദവ് പറയുന്നത്. ചെറിയ തുക മാത്രമായിരിക്കും യൂസര്‍ ഫീയായി ഈടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അധിക തുക ഈടാക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ് റെയില്‍വേ വാഗ്ദാനം ചെയ്യുന്നത്. വിമാനത്താവളത്തിലെന്ന പോലെ സുഖകരമായ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കായി ഒരുക്കുകയാണ് റെയില്‍വേയുടെ ലക്ഷ്യമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com