പ്രശസ്ത ബോളിവുഡ് നടി ബിജെപി വിട്ടു; പാര്‍ട്ടി ബലാത്സംഗികളെ സംരക്ഷിക്കുന്നു

കത്തുവ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നിലപാടില്‍ പ്രതിഷേധിച്ച് പ്രശസ്ത ബോളിവുഡ് നടി മല്ലിക രജ്പുത് പാര്‍ട്ടി വിട്ടു.
പ്രശസ്ത ബോളിവുഡ് നടി ബിജെപി വിട്ടു; പാര്‍ട്ടി ബലാത്സംഗികളെ സംരക്ഷിക്കുന്നു
Updated on: 
1 min read

ന്യൂഡല്‍ഹി: കത്തുവ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നിലപാടില്‍ പ്രതിഷേധിച്ച് പ്രശസ്ത ബോളിവുഡ് നടി മല്ലിക രജ്പുത് പാര്‍ട്ടി വിട്ടു.ബലാത്സംഗികളെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്ന് കുറ്റപ്പെടുത്തിയാണ് മല്ലിക ബിജെപി വിട്ടത്. സ്ത്രീകളുടെ സുരക്ഷ വര്‍ഗീയവല്‍ക്കരിക്കുന്നു എന്ന് ആരോപിച്ച് ഫെയ്‌സ്ബുക്കിലുടെയാണ് നടി ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

'ബിജെപിയുടെ ഭാഗമാകാന്‍ ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല. ബലാത്സംഗികളെ സംരക്ഷിക്കാന്‍ പാര്‍ട്ടി നിരന്തരം ശ്രമിക്കുകയാണ്. ഇരകള്‍ക്ക് അതിവേഗ നീതി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുകയും ബലാത്സംഗികളെ തൂക്കിലേറ്റാന്‍ പരിശ്രമിക്കുകയും ചെയ്യുന്നതിന് പകരം ഹിന്ദു- മുസ്ലീം വിരോധം വര്‍ധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. 
അതിനാല്‍ ഇനി ഒരു നിമിഷം പോലും ആ പാര്‍ട്ടിയുടെ ഭാഗമാകാന്‍ കഴിയില്ല' മല്ലിക പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ ജില്ലയില്‍ നിന്നുള്ള രജ്പുത് 2017 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER