പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്ക് ഓടിച്ചു ; അച്ഛന് 26000 രൂപ പിഴ ; വാഹനം കണ്ടുകെട്ടി

കുട്ടിയെ ട്രാഫിക്ക് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പൊലീസ് ബൈക്ക് കണ്ടുകെട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്ക് ഓടിച്ചതിന് പിതാവിന് കനത്ത ശിക്ഷ. 26000 രൂപയാണ് പിതാവിന് പിഴശിക്ഷ വിധിച്ചത്. ഒഡീഷയിലാണ് സംഭവം. ഒഡീഷ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പിതാവിനെതിരെ നടപടി സ്വീകരിച്ചത്.

തലസ്ഥാനമായ ഭുവനേശ്വറിന് സമീപത്തുള്ള ബരാങ് എന്ന സ്ഥലത്തേക്കാണ് കുട്ടി ബൈക്കോടിച്ച് പോയത്.  ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച കുട്ടിയെ ബാരാങ്ങില്‍ വെച്ച് പൊലീസ് പിടികൂടി. വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലാക്കിയ ട്രാഫിക് പൊലീസ് കുട്ടിയുടെ പിതാവ് മങ്കരാജ് പ്രിതയില്‍ നിന്ന് പിഴ ഈടാക്കുകയായിരുന്നു.

കുട്ടിയെ ട്രാഫിക്ക് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പൊലീസ് ബൈക്ക് കണ്ടുകെട്ടി.  പിഴ ചുമത്തിയതായി കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മകനെ ബൈക്കോടിയ്ക്കാന്‍ അനുവദിച്ചതിനാണ് പിതാവില്‍ നിന്ന് പിഴ ഈടാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER