'പ്രിയ മോദീ... സാമ്പത്തിക മാന്ദ്യത്തിന്റെ തീവണ്ടിയാണ്​ ചൂളംവിളിച്ചുവരുന്നത്'

ഈ തുരങ്കത്തി​ന്റെ ഒരറ്റത്തുപോലും വെളിച്ചം കാണുന്നില്ല. എന്നാൽ നിങ്ങളുടെ കഴിവുകെട്ട ധനമന്ത്രി അവിടെ വെളിച്ചമുണ്ടെന്ന്​ പറയുന്നു
'പ്രിയ മോദീ... സാമ്പത്തിക മാന്ദ്യത്തിന്റെ തീവണ്ടിയാണ്​ ചൂളംവിളിച്ചുവരുന്നത്'
Updated on
1 min read

ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. നിർമ്മല സീതാരാമനെ കഴിവുകെട്ട ധനമന്ത്രിയെന്ന് വിശേഷിപ്പിച്ച രാഹുൽ, ധനമന്ത്രിയുടെ നടപടികൾ രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക്​ കൂപ്പുകുത്തിക്കുകയാണെന്ന്​ തുറന്നടിച്ചു. 

സമ്പദ്​ വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്. ഉയർച്ചയിലേക്കുള്ള ഒരു നടപടി പോലും ധനമന്ത്രാലയം സ്വീകരിച്ചിട്ടില്ല. കഴിവുകെട്ട ധനമന്ത്രി സാമ്പത്തികരം​ഗം പുരോഗതിയിലേക്കാണെന്ന്  പ്രധാനമന്ത്രിയെ വിശ്വസിപ്പിക്കുകയാണ്​. എന്നാൽ വൻ സാമ്പത്തിക മാന്ദ്യമാണ്​ വരാൻ പോകുന്നതെന്നും രാഹുൽ ട്വിറ്ററിലൂടെ ആരോപിച്ചു. 

‘‘ മിസ്റ്റർ പ്രധാനമന്ത്രി  സമ്പദ്​ വ്യവസ്ഥയുടെ പാളം തെറ്റിയിരിക്കുകയാണ്​. ഈ തുരങ്കത്തി​ന്റെ ഒരറ്റത്തുപോലും വെളിച്ചം കാണുന്നില്ല. എന്നാൽ നിങ്ങളുടെ കഴിവുകെട്ട ധനമന്ത്രി അവിടെ വെളിച്ചമുണ്ടെന്ന്​ പറയുന്നു. എന്നെ വിശ്വസിക്കൂ, സാമ്പത്തിക മാന്ദ്യത്തിന്റെ തീവണ്ടിയാണ്​ ചൂളംവിളിച്ചുവരുന്നത്​’’- രാഹുൽ ട്വീറ്റ്​ ചെയ്​തു.  ഇന്ത്യൻ സമ്പദ്​ വ്യവസ്ഥയിൽ ഒട്ടും പുരോഗതിയില്ലെന്ന വാർത്തക്കൊപ്പമാണ്​ രാഹുലി​ന്റെ ട്വീറ്റ്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com