പ്രിയങ്കയ്ക്ക് പിന്നാലെ ചിദംബരത്തിന് പിന്തുണയുമായി രാഹുല്‍;  വ്യക്തിഹത്യയ്ക്ക് മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കുന്നുവെന്ന് ആക്ഷേപം

ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നതിനായി മോദി സര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുല്‍ ഗാന്ധി
പ്രിയങ്കയ്ക്ക് പിന്നാലെ ചിദംബരത്തിന് പിന്തുണയുമായി രാഹുല്‍;  വ്യക്തിഹത്യയ്ക്ക് മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കുന്നുവെന്ന് ആക്ഷേപം
Updated on
1 min read

ന്യഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിന്റെ വക്കിലെത്തി നില്‍ക്കുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിനു പിന്തുണയുമായി രാഹുല്‍ ഗാന്ധി. ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നതിനായി മോദി സര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നതിനായി ഇവര്‍ നട്ടെല്ലില്ലാത്ത മാധ്യമങ്ങളെയും ഉപയോഗിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തെ ചിദംബരത്തിന് പിന്തുണയുമായി പ്രിയങ്കയും രംഗത്തെത്തിയിരുന്നു.സത്യം പറയുന്ന, സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്ന ധീരനാണ് ചിദംബരം. സത്യം ഭീരുക്കളെ ഭയപ്പെടുത്തും. ഇതാണ് നാണംകെട്ട വേട്ടയാടലിനു കാരണം. തിരിച്ചടികള്‍ കണക്കാക്കാതെ ചിദംബരത്തെ പിന്തുണയ്ക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നു പി.ചിദംബരത്തിനായി വലവിരിച്ചിരിക്കുകയാണ് സിബിഐ. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ സിബിഐ ഉദ്യോഗസ്ഥര്‍ രാവിലെ വീണ്ടുമെത്തി. ഇന്നലെ രണ്ടുതവണ എത്തിയിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കേ, െഎഎന്‍എക്‌സ് മീഡിയ കമ്പനിക്കു വിദേശത്തുനിന്ന് മുതല്‍മുടക്കായി 305 കോടി രൂപ കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണു കേസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com