'പ്രിയപ്പെട്ട വിക്രം, ദയവായി സിഗ്‌നല്‍ തരൂ, ഞങ്ങള്‍ പിഴ ഈടാക്കില്ല'; വൈറലായി പൊലീസിന്റെ ട്വീറ്റ്

അതിനിടെ വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള നാഗ്പൂര്‍ പൊലീസിന്റെ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന വാര്‍ത്ത ആശ്വാസത്തോടെയാണ് രാജ്യം കേട്ടത്. വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമങ്ങളിലാണ് ഐഎസ്ആര്‍ഒ. അതിനിടെ വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള നാഗ്പൂര്‍ പൊലീസിന്റെ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. 

'പ്രിയപ്പെട്ട വിക്രം, ദയവായി സിഗ്‌നല്‍ തരൂ. സിഗ്‌നല്‍ തെറ്റിച്ചുവെന്ന കാരണത്താല്‍ എന്തായാലും ഞങ്ങള്‍ പിഴ ചുമത്തില്ലെന്നായിരുന്നു' പാതി തമാശയായും അതേസമയം ആത്മാര്‍ഥമായും സിറ്റി പൊലീസിന്റെ ട്വീറ്റ്.

പുതുക്കിയ മോട്ടോര്‍വാഹന നിയമത്തിലെ പിഴയുമായി ബന്ധപ്പെടുത്തിയുള്ള ട്വീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. മണിക്കൂറുകള്‍ക്കകം 23,000ത്തിലേറെ ലൈക്കുകളും ആയിരക്കണക്കിന് റീ ട്വീറ്റുകളുമാണ് നാഗ്പൂര്‍ പൊലീസിന്റെ സന്ദേശത്തിന് ലഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER