പ്രി​യ​ങ്ക​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് പ്രചരിപ്പിച്ചു;  പ്രധാനമന്ത്രി മോദിയുടെ 'ഭക്തൻ' അ​റ​സ്റ്റി​ൽ 

യോ​ഗി സൂ​ര​ജ്നാ​ഥ് എന്നയാളാണ്  അ​റ​സ്റ്റി​ലാ​യ​ത്
പ്രി​യ​ങ്ക​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് പ്രചരിപ്പിച്ചു;  പ്രധാനമന്ത്രി മോദിയുടെ 'ഭക്തൻ' അ​റ​സ്റ്റി​ൽ 
Updated on: 
1 min read

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​ ബീ​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. യോ​ഗി സൂ​ര​ജ്നാ​ഥ് എന്നയാളാണ്  അ​റ​സ്റ്റി​ലാ​യ​ത്.  അ​ശ്ലീ​ല ചി​ത്ര​വു​മാ​യി ചേ​ർ​ത്ത് പ്രിയങ്കയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇയാൾ. 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ക്ത​ൻ എ​ന്നാണ് സൂ​ര​ജ്നാ​ഥ് സ്വയം വിശേഷിപ്പിക്കുന്നത്. ഇയാളെ ബി​നോ​ദ്പൂ​രി​ലെ വ​സ​തി​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇയാൾക്ക് പാർട്ടിയുമായി ​യാതൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് റാ​യി പ​റ​ഞ്ഞു.

മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സൂ​ര​ജ്നാഥിനെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഷാ​ഹി​ൻ സ​യാ​ദ് ബീ​ഹാ​ർ പൊ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അന്വേഷണം നടത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER