പ്രണബ് മുഖർജി കോമയിൽ തന്നെ ; ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല. അദ്ദേഹം അബോധാവസ്ഥയിൽ തുടരുകയാണെന്ന് ഡൽഹി ആർമി റിസേർച്ച് ആന്റ് റഫറൽ ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയ്ക്കുള്ള ചികിത്സയിലാണ് മുഖർജി.
മറ്റ് ശാരീരിക അവസ്ഥകളിലും മാറ്റമില്ലാതെ തുടരുകയാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഓഗസ്റ്റ് 10 നാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ മുഖർജിക്ക് കോവിഡ് പിടിപെട്ടതായി വ്യക്തമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

