പൗരത്വ നിയമഭേദഗതിയില്‍ ഭയപ്പെടണ്ട, എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി:  ഉദ്ധവ് താക്കറെ

പൗരത്വ നിയമഭേദഗതിയില്‍ ഭയപ്പെടണ്ട, എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി:  ഉദ്ധവ് താക്കറെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം
Published on

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ സംബന്ധിച്ച് ആരും ഭയപ്പെടേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇക്കാര്യത്തില്‍ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ള ഉദ്ധവ് ഡല്‍ഹിയിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രതികരണം നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മകന്‍ ആദിത്യ താക്കറെയും ഉദ്ധവിനൊപ്പം ഉണ്ടായിരുന്നു.

'പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍എസി, എന്‍പിആര്‍ എന്നിവ  ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ നേരത്തെ തന്നെ എന്റെ നിലപാട് വ്യക്തമാക്കിയതാണ്. പൗരത്വ നിയമഭേദഗതിയില്‍ ആരും ഭയപ്പെടേണ്ടതില്ല' , കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്ധവ് പറഞ്ഞു. ജനങ്ങളുടെ പൗരത്വം തെളിയിക്കാന്‍ രാജ്യവ്യാപകമായി എന്‍ ആര്‍ സി നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി എ എ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനകരമാകുമെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കില്ലെന്നും ഏതെങ്കിലും പൗരന്‍മാര്‍ക്ക് പ്രശ്‌നങ്ങളുണ്ടായാല്‍ തങ്ങള്‍ എതിര്‍ക്കുമെന്നും പറ‌ഞ്ഞു. മോദിയുമായുള്ള കൂട‌ിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സോണിയാ ഗാന്ധിയെയും സന്ദര്‍ശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com