ഫീസ് അടയ്ക്കാന്‍ പോലും സാധിക്കുന്നില്ല, ജീവിതം അവസാനിപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി ; സമയോചിത ഇടപെടലുമായി പൊലീസ്

ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ട വിദ്യാര്‍ത്ഥിയെ മുംബൈ പൊലീസിന്റെ സമയോചിത ഇടപെടലാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ : ജീവിതം അവസാനിപ്പിക്കാന്‍ പദ്ധതിയിടുന്നതായി വിദ്യാര്‍ത്ഥിയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിനു പിന്നാലെ സമയോചിതമായി ഇടപെട്ട് പൊലീസ്. നിരാശ പൂണ്ട് ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ട എംബിഎ വിദ്യാര്‍ത്ഥിയെ മുംബൈ പൊലീസിന്റെ സമയോചിത ഇടപെടലാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. 

ഒരു മാധ്യമപ്രവര്‍ത്തകനാണ് വിദ്യാര്‍ത്ഥിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. സുഹൃത്തുക്കല്‍ വിളിച്ചിട്ട് വിദ്യാര്‍ത്ഥി ഫോണ്‍ എടുക്കുന്നില്ലെന്നും, പൊലീസ് അടിയന്തരമായി ഇടപെടണമെന്നുമാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. 

പൊലീസ് ഉടന്‍ തന്നെ ഐപി അഡ്രസ് മുഖേന വിദ്യാര്‍ത്ഥിയുടെ വീടും മേല്‍വിലാസവും കണ്ടുപിടിച്ചു. നിര്‍മ്മല്‍ നഗര്‍ പൊലീസ് ഉടനെ തന്നെ വിദ്യാര്‍ത്ഥിയെ കണ്ടെത്തുകയും കൗണ്‍സലിംഗിന് വിധേയനാക്കുകയും ചെയ്തു. 

തന്റെ പഠനചെലവ് വഹിക്കാന്‍ കുടുംബത്തിന് കഴിയുന്നില്ലെന്നും, അതിനാല്‍ നിരാശനാണെന്നുമാണ് വിദ്യാര്‍ത്ഥി പൊലീസിനോട് വെളിപ്പെടുത്തിയത്. കൗണ്‍സലിംഗിന് ശേഷം, തന്റെ പെരുമാറ്റത്തില്‍ വിദ്യാര്‍ത്ഥി എല്ലാവരോടും മാപ്പു ചോദിച്ചു. 

ഇത്രയധികം ആളുകള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ കരിയര്‍ അവസാനിക്കുമെന്ന് ഭയന്നു. ആ നിരാശയിലാണ് ജീവിതം അവസാനിപ്പിക്കാന്‍ തോന്നിയതെന്നും വിദ്യാര്‍ത്ഥി പിന്നീട് സമൂഹമാധ്യമത്തില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com