

പ്രണയത്തിന്റെ വിത്തുകള്‍ മുളപ്പിക്കുന്ന എഴുത്തകാരനാണ് കുന്ദേരയെന്നാണ് ഇപ്പോള്‍ കമിതാക്കള്‍ പറയുന്നത്. കേരളത്തില്‍ കുന്ദേരയെ വായിക്കുന്ന രാഷ്ട്രീയനേതാക്കള്‍ ഉണ്ടെങ്കില്‍ അവരും പ്രണയബദ്ധരാണെന്നാണ് ചിലരെല്ലാം പറയുന്നത്. എന്നാല്‍ ഫ്രാന്‍സിന്റെ പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെട്ട മാക്രോണിനെയും ബ്രിജിതിനെയും ഒരുമിപ്പിച്ചതും കുന്ദേരയാണെന്നാണ് വാര്‍ത്തകള്‍.
1971ല്‍ മിലന്‍ കുന്ദേര രചിച്ച ജാക്വസ് ആന്‍ഡ് ഹിസ് മാസ്റ്റര്‍ എന്ന നാടകമാണ് ഇവരുടെ പ്രണയത്തിനും തുടക്കമായത്. ഫ്രാന്‍സിലെ ഏമിയന്‍സിലുള്ള ലയിസിയിലെ സ്‌കൂളിലായിരുന്നു ഇമ്മാനുവല്‍ മാക്രോണ്‍ പഠിച്ചത്. അവിടെ ഫ്രഞ്ച്, ലാറ്റിന്‍ ഭാഷകളും, ഡ്രാമയും പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ബ്രിജിറ്റ്.
സ്‌കൂളിന്റെ വാര്‍ഷികാഘോഷദിനത്തിലാണ് കുന്ദേരയുടെ നാടകം അരങ്ങേറുന്നത്. മാക്രോണിനാകാട്ടെ പ്രായം പതിനഞ്ച്. ടീച്ചറുടെ പ്രായം 39. വാര്‍ഷികാഘോഷത്തില്‍ അവതരിപ്പിക്കുന്ന നാടകം മിലന്‍ കുന്ദേര രചിച്ച ജാക്വസ് ആന്‍ഡ് ഹിസ് മാസ്റ്ററായിരുന്നു. നാടകം പരിശീലിപ്പിക്കാനുള്ള ചുമതല ടീച്ചറായിരുന്ന ബ്രിജിറ്റിനായിരുന്നു. നാടക പരിശീലനത്തിനിടെ ഇരുവര്‍ക്കുമിടയില്‍ വല്ലാത്തൊരു ആകര്‍ഷണം ഉണ്ടാക്കി. പരിശീലനം പൂര്‍ത്തിയായപ്പോള്‍ മാക്രോണ്‍ തന്നെ ഇക്കാര്യം ടീച്ചറായ ബ്രിജിറ്റനോട് പറയുകയായിരുന്നു.
ടീച്ചര്‍ മാക്രോണിനെ പിന്തിരിപ്പിക്കാനുള്ള പരമാവധി ശ്രമം നടത്തിയെങ്കിലും മാക്രോണിന് പിന്തിരിയാന്‍ കഴിയില്ലായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം മാക്രോണ്‍ ടീച്ചറെ കല്യാണം കഴിക്കാന്‍ താത്പര്യമുണ്ടെന്നറിയിക്കുകയും ചെയ്തു. 2006ല്‍ ബ്രിജിറ്റ് ബാങ്കറായ ഭര്‍ത്താവ് ആന്ദ്രേ ലൂയിസ് ഒസൗറിയെ ഡിവോഴ്‌സ് ചെയ്തു. പിറ്റേ വര്‍ഷം മാക്രോണിനെ ജീവിത പങ്കാളിയുമാക്കി.
2012ല്‍ ഫ്രാന്‍സിന്റെ പ്രസിഡന്റായി പടിയിറങ്ങുന്ന ഒലാന്ദയാണ് മാക്രോണിനെ മുതിര്‍ന്ന ഉപദേശകനായി നിയമിക്കുന്നത് 2014 ഓഗസ്റ്റില്‍ ധന,വ്യവസായ, ന്യൂ ടെക്‌നോളജി മന്ത്രിയായി. 2016ല്‍ മന്ത്രിസഭയില്‍നിന്നും രാജിവശേഷം 2016 ഏപ്രിലില്‍ എന്‍ മാര്‍ച്ച് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിന്റെ പ്രഥമപൗരനായി മാക്രോണ്‍ തിരഞ്ഞെടുക്കുകയായിരുന്നു.
ഫ്രാന്‍സില്‍ 15നുകാരനും 39 കാരിയ്ക്കും ഇടയില്‍ മൊട്ടിട്ട പ്രണയത്തിന്റെ കുന്ദേര ബാധയാണ് ശബരീനാഥിലും ദിവ്യയിലും കാണുന്നതും. അതുകൊണ്ട് തന്നെയാകണം കുന്ദേരയുടെ പുസ്തകങ്ങള്‍ വായിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് കേരളത്തിലുണ്ടോ' എന്ന് ദിവ്യ ശബരീനാഥിനോട് ചോദിച്ചത്. അതിലും അത്ഭുതപ്പെടുത്തുന്നതായിരുന്നു ശബരീനാഥിന്റെ വാക്കുകള്‍ എനിക്കും ഉണ്ടായിരുന്നു ഈ അത്ഭുതം. ഒരു ഡോക്ടര്‍ സാഹിത്യപുസ്തകം, അതും കുന്ദേരയെപ്പോലെയുള്ളവരുടെ പുസ്തകം വായിക്കുന്നു. ചുരുക്കത്തില്‍ മിലന്‍ കുന്ദേരയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു' എന്നായിരുന്നു ശബരീനാഥ് പറഞ്ഞത്.
ഇനിയും പ്രണയത്തിന്റെ വിത്തുകള്‍ മുളപ്പിച്ച് മിലന്‍ കുന്ദേരയുടെ പുസ്തകങ്ങള്‍ വായനക്കാരിലെത്തട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates