

ബംഗളൂരു: രാമനവമി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി. കര്‍ണാടകയിലെ രാജാജി നഗറിലുള്ള ശ്രീരാമ സേന മണ്ഡലിലെ ജനങ്ങളെല്ലാം തിരക്കിലാണ്. 27 വയസുള്ള ഒരു ചെറുപ്പക്കാരനാണ് ക്ഷേത്രം വൃത്തിയാക്കുന്ന ജോലി ചെയ്യുന്നത്.
തലയില്‍ തൊപ്പിയും താടിയുമായുള്ള ഈ യുവാവിനെ കണ്ടാല്‍ ആരുമൊന്നു നോക്കും. അങ്ങനെ നോക്കുന്നവരോട് ചെറുപ്പക്കാരന്‍ തന്റെ പേര് ആത്മവിശ്വാസത്തോടെ തന്നെ പറയും, സദ്ദാം ഹുസൈന്‍ എന്ന്.ചോദിച്ചയാള്‍ക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍ ഒരുപ്രാവശ്യം കൂടെ പറഞ്ഞ് കൊടുക്കും, തന്റെ പേര് സദ്ദാം ഹുസൈന്‍ എന്ന് തന്നെയാണെന്ന്. രാജാജി നഗറിലെ നാലാമത്തെ ബ്ലോക്കിലുള്ള രാമക്ഷേത്രവും അതിന്റെ പരിസരങ്ങളുമെല്ലാം ശുചിയാക്കുന്നത് സദ്ദാമാണ്.
പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ക്ഷേത്രത്തിന്റെ പരിസരങ്ങളിലേക്ക് കയറി തന്റെ ജോലികള്‍ എല്ലാം അദ്ദേഹം ചെയ്യും. മുകളില്‍ പൊടി പിടിച്ച നിലയിലുള്ള രാമന്റെയും സീതയുടെയും ലക്ഷമണന്റെയും ഹനുമാന്റെയുമെല്ലാം വിഗ്രഹങ്ങള്‍ വൃത്തിയാക്കി മനോഹരമാക്കും.ആളുകള്‍ എന്തെങ്കലും പറയാറുണ്ടോ എന്ന് ചോദിച്ചാല്‍ സദ്ദാം ഇങ്ങനെ പറയും: രണ്ട് തരത്തിലുള്ള ആളുകളാണ് ഉള്ളത്. ചിലര്‍ തന്റെ ജോലിയെ പുകഴ്ത്തും. ചിലര്‍ ചില കമന്റുകള്‍ തന്നെ നോക്കി പറയും. അങ്ങനെ ചെയ്യുന്നവരെ ഒരു ചെറിയ ചിരിയോടെ അഭിവാദനം ചെയ്യുമെന്നും സദ്ദാം പറഞ്ഞു.
വിഗ്രഹം വില്‍കുന്ന വെങ്കിടേഷ് ബാബു എന്നയാളുടെ കൂടെയാണ് സദ്ദാം ജോലി ചെയ്തിരുന്നത്. വെങ്കിടേഷാണ് ക്ഷേത്രം വൃത്തിയാക്കുന്ന ജോലിയിലേക്ക് സദ്ദാമിനെ നിര്‍ദേശച്ചത്. സദ്ദാമിന്റെ അമ്മയും ക്ഷേത്രത്തിലെ പാത്രങ്ങള്‍ കഴുകുന്നതടക്കമുള്ള ജോലികള്‍ ചെയ്യുന്നു.പ്രത്യേക അവസരങ്ങളില്‍ 15 അംഗ സംഘമാണ് ക്ഷേത്രത്തിലെ ജോലികള്‍ ചെയ്യാനായി നിയോഗിക്കാറുള്ളത്. അവരെല്ലാം ഇസ്ലാം മത വിശ്വാസികളായിരിക്കും. കൃത്യമായി അവരുടെ ജോലി ചെയ്ത് അവര്‍ പോകും. ആരും അവരുടയൊന്നും മതം നോക്കാറില്ലെന്ന് സേവ മണ്ഡ!ലിന്റെ ചുമതലക്കാരില്‍ ഒരാളായ നാഗരാജയ്യ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates