ബംഗളൂരുവില്‍ ഐടി ജീവനക്കാരുടെ വിദേശയാത്രകള്‍ വിലക്കിയേക്കും; രണ്ട് പേര്‍ക്ക് കൂടി കൊറോണ 

 പ്രമുഖ ഐടി കമ്പനികളായ ഡെല്‍, മൈന്‍ഡ്ട്രീ എന്നിവിടങ്ങളിലെ രണ്ട് ജീവനക്കാരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു
ബംഗളൂരുവില്‍ ഐടി ജീവനക്കാരുടെ വിദേശയാത്രകള്‍ വിലക്കിയേക്കും; രണ്ട് പേര്‍ക്ക് കൂടി കൊറോണ 
Updated on
1 min read

ബംഗളൂരു:  പ്രമുഖ ഐടി കമ്പനികളായ ഡെല്‍, മൈന്‍ഡ്ട്രീ എന്നിവിടങ്ങളിലെ രണ്ട് ജീവനക്കാരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഐടി നഗരമായ ബംഗളൂരുവില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. നഗരത്തില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഐടി ജീവനക്കാരുടെ വിദേശ യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍.

അമേരിക്കയിലെ കൊറോണ ബാധിത പ്രദേശമായ ടെക്‌സാസില്‍ സന്ദര്‍ശനം നടത്തി തിരിച്ചുവന്ന ഡെല്‍ ജീവനക്കാരനിലാണ് കൊറോണ കണ്ടെത്തിയത്. വിദേശ സന്ദര്‍ശനം നടത്തി തിരിച്ചുവന്നപ്പോള്‍ തന്നെയാണ് മൈന്‍ഡ്ട്രീയിലെ ജീവനക്കാരനിലും കൊറോണ സ്ഥിരീകരിച്ചത്. ജീവനക്കാരനും അദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിലാണെന്ന് കമ്പനി അറിയിച്ചു.

കൊറോണ വൈറസ് ഐടിനഗരത്തില്‍ പടര്‍ന്നുപിടിച്ചതോടെ, ഐടി ജീവനക്കാരുടെ വിദേശയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഫെബ്രുവരി 21 മുതല്‍ കോവിഡ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജീവനക്കാരുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com