ബംഗാളിലെ ആണ്‍കുട്ടികള്‍ കേരളത്തിലെ തൂപ്പുകാര്‍, പെണ്‍കുട്ടികള്‍ മുംബൈയിലെ ബാര്‍ ഡാന്‍സര്‍മാര്‍; അധിക്ഷേപ പരാമര്‍ശവുമായി മേഘാലയ ഗവര്‍ണര്‍

ബംഗാളിന്റെ മഹത്വമെല്ലാം പോയെന്നും ഇപ്പോള്‍ അവിടുത്തെ ആണ്‍കുട്ടികള്‍ തൂപ്പുകാരും പെണ്‍കുട്ടികള്‍ ബാര്‍ ഡാന്‍സര്‍മാരുമായെന്ന്  തഥാഗത റോയ്
ബംഗാളിലെ ആണ്‍കുട്ടികള്‍ കേരളത്തിലെ തൂപ്പുകാര്‍, പെണ്‍കുട്ടികള്‍ മുംബൈയിലെ ബാര്‍ ഡാന്‍സര്‍മാര്‍; അധിക്ഷേപ പരാമര്‍ശവുമായി മേഘാലയ ഗവര്‍ണര്‍
Updated on: 
1 min read

ന്യൂഡല്‍ഹി: ബംഗാള്‍ വിരുദ്ധ പരാമര്‍ശവുമായി മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ്. ബംഗാളിന്റെ മഹത്വമെല്ലാം പോയെന്നും ഇപ്പോള്‍ അവിടുത്തെ ആണ്‍കുട്ടികള്‍ തൂപ്പുകാരും പെണ്‍കുട്ടികള്‍ ബാര്‍ ഡാന്‍സര്‍മാരുമായെന്ന്  തഥാഗത റോയ് പറഞ്ഞു. ഗവര്‍ണറുടെ വിവാദ പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. മമതയുടെ ഹിന്ദി വിരുദ്ധ നിലപാട് പരാമര്‍ശിച്ചുകൊണ്ടാണ് തഥാഗത റോയ് അധിക്ഷേപകരമായി വിമര്‍ശനം ഉന്നയിച്ചത്

രാഷ്ട്രീയകാരണങ്ങളാണ് മമതയുടെ നീക്കത്തിന് പിന്നില്‍. അസാം, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളല്ല. അവിടെയൊന്നുമില്ലാത്ത എതിര്‍പ്പാണ് ബംഗാള്‍ സര്‍ക്കാര്‍ കാണിക്കുന്നത്. ബംഗാള്‍ സ്വാമി വിവേകാനന്ദന്റെയും വിദ്യാസാഗറുടെയും രബീന്ദ്രനാഥ ടാഗോറിന്റെയും നാടാണ്. എന്നിട്ടും എന്തുകൊണ്ടാണ് ബംഗാളികള്‍ക്ക് ഹിന്ദി പഠിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. ഇവരെല്ലാം ഹിന്ദി ഭാഷ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബംഗാള്‍ മഹത്തരമായതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇന്നത്തെ ബംഗാളിന്റെ അവസ്ഥയെന്താണ്. ഇവിടുത്തെ ആണ്‍കുട്ടികളെല്ലാം ഹരിയാനയിലെയും കേരളത്തിലെയും വീടുകളില്‍ തൂപ്പുകാരുടെ പണിയാണ് ചെയ്യുന്നത്. നമ്മുടെ പെണ്‍കുട്ടികളാവാട്ടെ മുംബൈയില്‍ ബാര്‍ ഡാന്‍സറായാണ് പണിയെടുക്കുന്നത്. അത്തരമൊരു തീരുമാനമെടുക്കുന്നതിന് മുന്‍പായി ഇത് കൂടി ആലോചിക്കണമെന്ന് തഥാഗത റോയ് പറയുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supreme Court
Make Rules To Regulate Children's Social Media Usage : Supreme Court Tells Centre
Sohrabuddin Sheikh, wife Kausar Bi
Trinamool Congress
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com