ബംഗാളില്‍ സിപിഎമ്മിന് സ്ഥാനാര്‍ത്ഥിയില്ലാത്തിടത്ത് വോട്ട് കോണ്‍ഗ്രസിന്: യച്ചൂരി

ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മണ്ഡലത്തില്‍ ബിജെപി- തൃണമൂല്‍ വിരുദ്ധ പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കും - വിശാല സഖ്യം തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് യച്ചൂരി 
ബംഗാളില്‍ സിപിഎമ്മിന് സ്ഥാനാര്‍ത്ഥിയില്ലാത്തിടത്ത് വോട്ട് കോണ്‍ഗ്രസിന്: യച്ചൂരി
Updated on
1 min read

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ വിശാല സഖ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. വിശാല സഖ്യം തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണെന്ന് യെച്ചൂരി വ്യക്തമാക്കി. സംസ്ഥാനതലത്തില്‍ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനിക്കുമെന്നും  മാര്‍ച്ച് 3,4 തീയതികളില്‍ കേന്ദ്ര കമ്മിറ്റിയോഗം ചേരുമെന്നും യെച്ചൂരി വിശദമാക്കി. 

ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മണ്ഡലത്തില്‍ ബിജെപി- തൃണമൂല്‍ വിരുദ്ധ പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കും. തെരഞ്ഞടുപ്പ് ധാരണകള്‍ സംബന്ധിച്ച രൂപരേഖയുണ്ടാക്കാന്‍ ബംഗാള്‍ ഘടകത്തിന് അനുമതി നല്‍കിയെന്നും യച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

റഫാല്‍ ഇടപാടില്‍ ജെപിസി അന്വേഷണം വേണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com