ബംഗാള്‍ യുപിയെ പോലെ മാഫിയാ രാജിലേക്ക്; വിമര്‍ശനവുമായി ബിജെപി നേതാവ്

ഉത്തര്‍പ്രദേശിനെയും ബിഹാറിനെയും പോലെ മാഫിയരാജാണ് പശ്ചിമ ബംഗാളിലും നടക്കുന്നതെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിനെയും ബിഹാറിനെയും പോലെ മാഫിയരാജിലേക്ക് നീങ്ങുകയാണെന്ന്് പശ്ചിമ ബംഗാളെന്ന്  ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി നേതാവിന് നീതി തേടി പ്രതിഷേധ സമരം സംഘടിപ്പിച്ചപ്പോഴാണ് ബിജെപി നേതാവിന്റെ പരാമര്‍ശം. അതേസമയം ബിജെപി അധികാരമുള്ള സംസ്ഥാനങ്ങളില്‍ മാഫിയ ഭരണമാണുള്ളതെന്ന് ദിലീപ് ഘോഷ് സമ്മതിച്ചത് നല്ല കാര്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

'ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും പോലെ പശ്ചിമ ബംഗാള്‍ ഒരു മാഫിയരാജിലേക്ക് വഴുതിവീഴുകയാണ്. പൊലീസ് സ്‌റ്റേഷന് പുറത്തുവച്ച് ഒരു കൗണ്‍സിലര്‍ വെടിയേറ്റു കൊല്ലപ്പെട്ടു എന്നത് ലജ്ജാകരമാണ്' എന്നാണ് ്പ്രസംഗത്തില്‍ ദിലീപ് ഘോഷിന്റെ പരാമര്‍ശം.

വിവാദങ്ങളില്‍ നില്‍ക്കുന്ന ഉത്തര്‍പ്രേദേശ് യോഗി സര്‍ക്കാരിനും തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ബിഹാറിലും ഈ വാക്കുകള്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഉത്തര്‍പ്രേദേശില്‍ വലിയ മാറ്റങ്ങള്‍ യോഗി കൊണ്ടുവന്നുവെന്നും ക്രമസമാധാനപ്രശ്‌നങ്ങളില്‍ പ്രത്യേക ശ്രദ്ധ വയ്ക്കുന്നുവെന്ന് ബിജെപി വാദിക്കുമ്പോഴാണ് ബിജെപി നേതാവിന്റെ തന്നെ ഉപമ തിരിച്ചിടി ആകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com