ബിജെപി എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു

എംഎല്‍എ തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇതില്‍ ഒരു മകളുണ്ടെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു 
ബിജെപി എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു
Updated on: 
1 min read

ഡെറാഡൂണ്‍: ബിജെപി എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. സ്ത്രീയുടെ പരാതിയില്‍ ആഴ്ചകള്‍ക്ക് ശേഷമാണ് ഉത്തരാഖ
ണ്ഡില്‍ നിന്നുള്ള ബിജെപി എംഎല്‍എ മഹേഷ് നേഗിക്കെതിരെ കേസെടുത്തത്. 

സ്ത്രീയെ  ഭീഷണിപ്പെടുത്തിയതിന് എംഎല്‍എയുടെ ഭാര്യ റിത നേഗിക്കെതിരെയും കേസെടുത്തു.എംഎല്‍എ തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇതില്‍ ഒരു മകളുണ്ടെന്നും പറഞ്ഞ് ആഗസ്ത് 16നാണ് പരാതി നല്‍കിയത്.

പൊലീസിനു സംശയമുണ്ടെങ്കില്‍ ഡിഎന്‍എ പരിശോധന നടത്താമെന്നും ഇവര്‍ പറഞ്ഞു. സ്ത്രീക്കെതിരെ എംഎല്‍എയുടെ ഭാര്യയുടെ പരാതിയില്‍ കഴിഞ്ഞ മാസം കേസെടുത്തിരുന്നു. അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്നും  അത് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു റിത നേഗിയുടെ പരാതി. എന്നാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരാതിയെന്ന് എംഎല്‍എ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com