ബിജെപി നേതാവിനെ കൊലപ്പെടുത്താന്‍ 'ഷാര്‍പ്പ് ഷൂട്ടറെ' വിട്ട് അധോലോകനായകന്‍ ഛോട്ടാ ഷക്കില്‍; പിടികൂടി ഗുജറാത്ത് എടിഎസ്

ബിജെപി നേതാവിനെ കൊല്ലാന്‍ ഛോട്ടാ ഷക്കീല്‍ കൊലയാളിയെ അയച്ചുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ബിജെപി നേതാവിനെ കൊലപ്പെടുത്താന്‍ 'ഷാര്‍പ്പ് ഷൂട്ടറെ' വിട്ട് അധോലോകനായകന്‍ ഛോട്ടാ ഷക്കില്‍; പിടികൂടി ഗുജറാത്ത് എടിഎസ്
Updated on
1 min read

അഹമ്മദാബാദ്: ബിജെപി നേതാവിനെ കൊലപ്പെടുത്താന്‍ അധോലോക കുറ്റവാളി ഛോട്ടാ ഷക്കീല്‍ അയച്ചതെന്ന് കരുതുന്ന ഷാര്‍പ്പ് ഷൂട്ടറെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.അഹമ്മദാബാദിലെ റിലീഫ് റോഡിലെ ഹോട്ടലില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. 

ബിജെപി നേതാവിനെ കൊല്ലാന്‍ ഛോട്ടാ ഷക്കീല്‍ കൊലയാളിയെ അയച്ചുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് രാത്രിയില്‍ ഹോട്ടല്‍ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ സംഘത്തിന് നേരെ ഇയാള്‍ വെടിയുതിര്‍ത്തതായും എന്നാല്‍
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എടിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇയാളുടെ കൈയില്‍ നിന്ന് രണ്ട് പിസ്റ്റളുകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു. 

മുംബൈ സ്വദേശിയെന്ന് പറഞ്ഞ് ഒരാള്‍ ചൊവ്വാഴ്ച മുറി ബുക്ക് ചെയ്തിരുന്നു. ഇയാളെ എടിഎസ് പിടികൂടിയതായി ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. അതേസമയം, കൊലയാളി എത്തിയത് തന്നെ കൊലപ്പെടുത്താനാണ് എന്ന് ആഭ്യന്തരമന്ത്രി പ്രദീപ് സിങ് ജഡേജയ്ക്ക്  വിവരം ലഭിച്ചതായി ബിജെപി നേതാവ് ഗോര്‍ഡന്‍ സദാഫിയ മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com