ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ വിജയിച്ചു

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ വിജയിച്ചു

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയ്ക്ക് ജയം.
Published on

ബംഗലൂരു:കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയ്ക്ക് ജയം. ശിക്കാരിപുരയില്‍ നിന്നാണ് യെദ്യൂരപ്പ ജനവിധി തേടിയത്.

അതേസമയം പ്രവചനങ്ങളെ ശരിവെച്ച് ശക്തമായ മുന്നേറ്റം കാഴ്ച വെച്ച ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷനും ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്. 

ഇതിനിടെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ മാറി മറിഞ്ഞ ഫലസൂചനകള്‍ക്ക് പിന്നാലെ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബിജെപി കേവലം ഭൂരിപക്ഷം നേടി കുതിക്കുകയാണ്. 113 സീറ്റുകളില്‍ ബിജെപി മുന്നേറുന്നു. ഒരുഘട്ടത്തില്‍ ബിജെപിയുമായി ഇഞ്ചോടിച്ച് പോരാട്ടം കാഴ്ച വെച്ച കോണ്‍ഗ്രസ് 62 സീറ്റുകളില്‍ മാത്രമാണ് ലീഡ് ഉയര്‍ത്തുന്നത്.

തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി മാറുമെന്ന് പ്രവചിച്ചിരുന്ന ജെഡിഎസ് 44 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടതാണ് ഏറ്റവും സുപ്രധാനമായ കാര്യം. ജെഡിഎസിന്റെ ജി ടി ദേവഗൗഡയാണ് ഇവിടെ വിജയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com