ബിഹാറില്‍ മന്ത്രിക്കും ഭാര്യക്കും കോവിഡ്- 19, ഐസൊലേഷനിൽ

പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി വിനോദ് കുമാര്‍ സിങ്ങിനും ഭാര്യക്കുമാണ്  രോ​ഗം സ്ഥിരീകരിച്ചത്
ബിഹാറില്‍ മന്ത്രിക്കും ഭാര്യക്കും കോവിഡ്- 19, ഐസൊലേഷനിൽ
Updated on
1 min read

പാട്‌ന: ബിഹാറില്‍  മന്ത്രിക്കും ഭാര്യക്കും കോവിഡ്- 19 സ്ഥിരീകരിച്ചു. പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി വിനോദ് കുമാര്‍ സിങ്ങിനും ഭാര്യക്കുമാണ്  രോ​ഗം സ്ഥിരീകരിച്ചത്. ഇരുവരേയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടമാര്‍ അറിയിച്ചു.

ചില രോഗലക്ഷണങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയും ഭാര്യയും കോവിഡ് പരിശോധന നടത്തിയത്. മന്ത്രിയുമായി അടുത്തിടപഴകിയവരെ കണ്ടെത്തി  സ്രവ പരിശോധന നടത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കന്‍വാള്‍ തനൂജ് പറഞ്ഞു. ബിഹാറില്‍ കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് വിനോദ് കുമാര്‍ സിങ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com