ബിഹാറിൽ സ്വതന്ത്ര സ്ഥാനാർഥിയെ വെടിവെച്ച് കൊന്നു

ശ​നി​യാ​ഴ്ച ഹ​ത്‌​സാ​ർ ഗ്രാ​മ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​രാ​ണ​ത്തി​നി​യിലാണ് സംഭവം
ബിഹാറിൽ സ്വതന്ത്ര സ്ഥാനാർഥിയെ വെടിവെച്ച് കൊന്നു
Updated on: 
1 min read

പാ​റ്റ്ന: ബി​ഹാ​റി​ൽ സ്വതന്ത്ര സ്ഥാ​നാ​ർ​ഥി വെ​ടി​യേ​റ്റു മ​രി​ച്ചു. ഷി​യോ​ഹ​ർ മ​ണ്ഡ​ല​ത്തി​ൽ​ നി​ന്ന് മ​ത്സ​രി​ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി നാ​രാ​യ​ൺ സിം​ഗ് ആ​ണ് മ​രി​ച്ച​ത്. 

ശ​നി​യാ​ഴ്ച ഹ​ത്‌​സാ​ർ ഗ്രാ​മ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​രാ​ണ​ത്തി​നി​യിലാണ് സംഭവം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് അ​ക്ര​മി​ക​ൾ നാ​രാ​യ​ൺ സിം​ഗി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.  ജ​ന​താ​ദ​ൾ രാ​ഷ്ട്ര​വാ​ദി നേ​താ​വ് കൂ​ടി​യണ് കൊല്ലപ്പെട്ട നാ​രാ​യ​ൺ സിം​​ഗ്. നെ​ഞ്ചി​നു വെ​ടി​യേ​റ്റ നാ​രാ​യ​ൺ സിം​ഗി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 

നാ​രാ​യ​ൺ സിം​ഗി​ൻറെ ര​ണ്ട് അ​നു​യാ​യി​ക​ൾ​ക്കും വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റിട്ടുണ്ട്. 24 ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് നാ​രാ​യ​ൺ സിം​ഗ്.  ഷി​യോ​ഹ​ർ ജി​ല്ല​യി​ലെ ദു​മ്രി ക​ത്സ്രി പ്ര​വി​ശ്യ​യി​ലെ ന​യാ​ഗാ​വ് സ്വ​ദേ​ശി​യാ​ണ് നാ​രാ​യ​ൺ സിം​ഗ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറാ​യും ദു​മ്രി ക​ത്സ്രി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും നാ​രാ​യ​ൺ സിം​ഗ് ന​യാ​ഗാ​വ്  പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com