

ലക്‌നൗ: ബുലന്ദ്ശഹര്‍ കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരനോട് പ്രാദേശിക ബിജെപി നേതാക്കള്‍ക്ക് വിരോധമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇവര്‍ മൂന്നുമാസം മുന്‍പ് പൊലീസുകാരനെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ട് പ്രകാരം കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരനായ സുബോധ് കുമാര്‍ സിങ്ങിനെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ ഒന്നിനാണ് ബിജെപി നേതാക്കള്‍ ബുലന്ദ്ശഹര്‍ എംപി ബോല സിങ്ങിന് കത്തയച്ചത്. ആറ് ബിജെപി അംഗങ്ങളാണ് കത്തില്‍ ഒപ്പിട്ടത്. സുബോദ് കുമാര്‍ ഹിന്ദു മതപരിപാടികള്‍ക്ക് തടസം നില്‍ക്കുന്നെന്നും ഇടപെടല്‍ നടത്തുന്നുവെന്നും ആരോപിച്ചായിരുന്നു കത്ത്.
ഇങ്ങനെയൊരു കത്തയച്ചകാര്യം ബിജെപി ജനറല്‍ സെക്രട്ടറി സഞ്ജയ് ശ്രോടിയ സ്ഥിരീകരിച്ചിട്ടുണ്ട്. 'ഹിന്ദു മതപരിപാടികള്‍ക്ക് തടസം നില്‍ക്കുന്ന ശീലം ഈ പൊലീസ് ഓഫീസര്‍ക്ക് ഉണ്ട് ഇതുകൊണ്ട് ഹിന്ദു സമൂഹത്തില്‍ അദ്ദേഹത്തിനെതിരെ രോഷം ഉയരുന്നുണ്ട്.'- എന്നും കത്തില്‍ പറയുന്നു.
സുബോദ് കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പശു മോഷണവുമായും കശാപ്പുമായും ബന്ധപ്പെട്ട കേസുകള്‍ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്നും കത്തില്‍ ആരോപിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തെയും മറ്റു പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരേയും എത്രയും പെട്ടെന്ന് സ്ഥലം മാറ്റുകയും ഇവര്‍ക്കെതിരെ ഡിപ്പാര്‍ട്ടുമെന്റല്‍ നടപടികള്‍ എടുക്കുകയും വേണം എന്നായിരുന്നു രണ്ടു പാരഗ്രാഫുള്ള കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. കൂടാതെ ബിജെപിയും അദ്ദേഹവുമായി നിരവധി സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ശ്രോടിയ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates