ഭാരത് മാതാ കി ജയ് വിളിക്കാത്തവരുടെ തല വെട്ടണം; ബാബാ രാം ദേവിനെതിരെ അറസ്റ്റ് വാറണ്ട്

ഹരിയാന കോടതിയാണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്
ഭാരത് മാതാ കി ജയ് വിളിക്കാത്തവരുടെ തല വെട്ടണം; ബാബാ രാം ദേവിനെതിരെ അറസ്റ്റ് വാറണ്ട്
Updated on
1 min read

ന്യൂഡല്‍ഹി: ഭാരത് മാത് കി ജയ് വിളിക്കാന്‍ തയ്യാറാകാത്തവരുടെ തല വെട്ടണമെന്ന പരാമര്‍ശത്തില്‍ യോഗാ ഗുരു ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്. ഹരിയാന കോടതിയാണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

2016ലായിരുന്നു ബാബാ രാംദേവിന്റെ വിവാദ പരാമര്‍ശം. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 504, 506 എന്നിവ ചുമത്തിയാണ് രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് ഇറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മന്ത്രിയുമായ സുഭാഷ് ഭത്ര നല്‍കിയ പരാതിയിലാണ് കോടതി നടപടി. 

ഭാരത് മാതാകി ജയ് വിളിക്കാത്ത ലക്ഷങ്ങളുടെ തലയറുക്കും എന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം. എന്നാല്‍ രാംദേവിന്റെ പരാമര്‍ശത്തിനെതിരെ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com