ഭാര്യയെ കൊന്ന് 300 കഷണങ്ങളാക്കി സ്റ്റീൽ പാത്രങ്ങളിലടച്ചു ; മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം
ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷണങ്ങളാക്കിയ കേസില്‍ മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ. 78-കാരനായ
മുൻ ആർമി ഡോക്ടർ സോംനാഥ് പരീദയെയാണ് കോടതി ശിക്ഷിച്ചത്. ഖുര്‍ദ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചത്.
2013ലാണ് കേസിന് ആസ്പദമായ സംഭവം. 62 കാരിയായ ഭാര്യ ഉഷശ്രീ പരീദയെ 2013 ജൂണ്‍ 3നാണ് സോംനാഥ് കൊലപ്പെടുത്തിയത്. ജൂണ്‍ 21ന് പൊലീസ് സോംനാഥിനെ അറസ്റ്റ് ചെയ്തു. വിദേശത്ത് താമസിക്കുന്ന ഇവരുടെ മകള്‍ക്ക് രാണ്ടാഴ്ചയോളം അമ്മയെ ഫോണില്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തോന്നിയ സംശയമാണ് കേസിന്റെ ചുരുളഴിച്ചത്. അമ്മയോട് സംസാരിക്കണമെന്ന് മകൾ ആവശ്യപ്പെട്ടെങ്കിലും സോംനാഥ് അനുവദിച്ചിരുന്നില്ല.
തുടര്‍ന്ന് അമ്മയെപ്പറ്റി അന്വേഷിക്കാന്‍ മകള്‍ ബന്ധുവിനോട് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ബന്ധുവിന് ഉഷശ്രീ കൊല്ലപ്പെട്ടിരിക്കാം എന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം 300 കഷ്ണങ്ങളാക്കി സ്റ്റീല്‍ പാത്രങ്ങളിലാക്കിയ നിലയില്‍ കണ്ടെത്തി. മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
