

ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. ഭിന്നതകളെ പെരുപ്പിച്ച് വെറുപ്പു കൂട്ടുന്നതാണ് ഇമ്രാന്റെ പ്രസംഗമെന്ന് വിദേശകാര്യ ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര മറുപടിയില്‍ വ്യക്തമാക്കി. ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും വിധിഷ മെയ്ത്ര പൊതുസഭയില്‍ പറഞ്ഞു.
മനുഷ്യാവകാശത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് എന്ത് അര്‍ഹതയാണുള്ളതെന്ന് ഇന്ത്യന്‍ പ്രതിനിധി ചോദിച്ചു. യുഎന്നിന്റെ പട്ടികയിലുള്‍പ്പെട്ട 130 തീവ്രവാദികള്‍ക്കും 25 തീവ്രവാദ സംഘടനകള്‍ക്കും അഭയം നല്‍കുന്ന രാജ്യമാണ് പാകിസ്ഥാന്‍. യുഎന്‍ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് പെന്‍ഷന്‍ നല്‍കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം പാകിസ്ഥാന്‍ ആണെന്ന് അവര്‍ ഏറ്റുപറയുമോ? - വിധിഷ മെയ്ത്ര ചോദിച്ചു.
തീവ്രവാദം ഒരു വ്യവസായമായി പടുത്തുയര്‍ത്തിയവര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കേണ്ടതില്ല, അവര്‍ക്കു സ്വന്തം കാര്യം പറയാന്‍ മറ്റാരുടെയും സഹായം ആവശ്യമില്ലെന്ന് മെയ്ത്ര വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി ഭരണഘടനാലംഘനമാണെന്നും കശ്മീരികള്‍ തടവിലാണെന്നും ഇമ്രാന്‍ ഖാന്‍ പൊതുസഭയില്‍ ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates