മകള്‍ ഇഷ്ടമില്ലാത്ത കല്യാണം കഴിച്ചു, നേരേ വീട്ടിലേക്കു ചെന്ന് തോക്കെടുത്ത് വെടിവച്ച് പിതാവ്, മരുമകനും പരിക്ക് 

Updated on: 
1 min read

രാംപുര്‍ (യുപി): ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിന് മകളെയും മരുമകനെയും പിതാവ് വെടിവച്ചു വീഴ്ത്തി. കൈയ്ക്കു പരിക്കേറ്റ ഇരുവരം ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു.

ഉത്തര്‍പ്രദേശിലെ റാംപുര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. അടുത്തിടെ വിവാഹിതരമായ കാമിനി ഗൗതമിനെയും ഭര്‍ത്താവ് പ്രശാന്ത് കുമാറിനെയുമാണ് കാമിനിയുടെ പിതാവ് വിനോദ് കുമാര്‍ വെടിവച്ചു വീഴ്ത്തിയത്. ബന്ധുക്കളായ ഇവരുടെ വിവാഹത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കു താത്പര്യമുണ്ടായിരുന്നില്ല. ഇത് അവഗണിച്ച് വിവാഹം കഴിച്ച ഇവര്‍ സൈദ് നഗറില്‍ താമസിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തങ്ങളുടെ വീട്ടില്‍ എത്തിയ പിതാവ് തോക്കെടുത്തു വെടിവയ്ക്കുകയാിരുന്നെന്ന് ആശുപത്രിയില്‍ കഴിയുന്ന കാമിനി പറഞ്ഞു. രണ്ടു പേരുടെയും കൈയിലാണ് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER