മണിപ്പൂരില്‍ നാളെ സത്യപ്രതിജ്ഞ

മണിപ്പൂരില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ നാള അധികാരമേല്‍ക്കും - ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും
മണിപ്പൂരില്‍ നാളെ സത്യപ്രതിജ്ഞ
Updated on
1 min read

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിംഗ് നാളെ സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ രൂപികരിക്കാനുള്ള അവകാശവാദമുന്നയിച്ച് ബിരേന്‍സിംഗ് ഗവര്‍ണര്‍ നെജ്മഹെപ്ത്തുള്ളയെ കണ്ടിരുന്നു. സര്‍ക്കാര്‍ രൂപികരിക്കാന്‍ 32 പേരുടെ പിന്തുണയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മന്ത്രിസഭ രൂപികരിക്കാനായി ക്ഷണിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും

60 അംഗനിയമസഭയില്‍ കോണ്‍ഗ്രസായിരുന്നു വലയി കക്ഷി. 28 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് ഉള്ളത് 21 അംഗങ്ങളാണ്. എന്‍പിപിയും എന്‍പിഎഫും നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മറ്റ് കക്ഷികളായ തൃണമൂലും എല്‍ജെപിയും ഒരു സ്വതന്ത്രന്റെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നുമാണ് ബിജെപിയുടെ അവകാശവാദം. 31 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. അതേസമയം കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചതിനെ തുടര്‍ന്ന് 59 അംഗളാണ് നിലവിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com