മണിപ്പൂരില്‍ ബിജെപിയെ ഞെട്ടിച്ച് മൂന്ന് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍; സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചു; സര്‍ക്കാര്‍ പ്രതിസന്ധിയില്‍

എസ് സുഭാഷ് ചന്ദ്ര സിങ്, ടി ടി  ഹവോകിപ്, സാമുവല്‍ ജെന്റായി എന്നീ എംഎല്‍എമാരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മണിപ്പൂരില്‍ ബിജെപിയെ ഞെട്ടിച്ച് മൂന്ന് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍; സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചു; സര്‍ക്കാര്‍ പ്രതിസന്ധിയില്‍
Updated on
1 min read

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപിയെ ഞെട്ടിച്ച് മൂന്ന് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എസ് സുഭാഷ് ചന്ദ്ര സിങ്, ടി ടി  ഹവോകിപ്, സാമുവല്‍ ജെന്റായി എന്നീ എംഎല്‍എമാരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സഖ്യകക്ഷിയായ എന്‍പിപിയുടെ മന്ത്രിമാരായാ വൈ ജോയ്കുമാര്‍ സിങ്, എന്‍ കയിസ്, എല്‍ ജയന്തകുമാര്‍ സിങ്, ലെറ്റ്പാലോ ഹലോകിപ് എന്നിവര്‍ മന്ത്രിസ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടി റോബിന്‍ന്ദ്രോ സിങും സ്വതന്ത്ര എംഎല്‍എ ഷഹാബുദ്ധീനും ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ മണിപ്പൂരില്‍ ബിരേന്‍ സിങ് സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായി.

2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 28 എംഎല്‍എമാരുമായി കോണ്‍ഗ്രസ് ആയിരരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 60അംഗ നിയമസഭയില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവ നാല് സീറ്റ് വീതം നേടി. തൃണമൂലും ലോക്ജനശക്തി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ സീറ്റും വിജയിച്ചു.

21 സീറ്റ് നേടിയ ബിജെപിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. കോണ്‍ഗ്രസ് ഇതര എംഎല്‍എമാരുടെ പിന്തുണയോടെ ആയിരുന്നു ബിജെപി അധികാരം പിടിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com