മദ്യം വാങ്ങാന്‍ കാശില്ല; സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ച മൂന്നുപേര്‍  മരിച്ചു, ദാരുണം

ആന്ധ്രാപ്രദേശില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ച മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
മദ്യം വാങ്ങാന്‍ കാശില്ല; സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ച മൂന്നുപേര്‍  മരിച്ചു, ദാരുണം
Updated on
1 min read

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ച മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മറ്റൊരാള്‍ അതീവ  ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ശനിയാഴ്ച രാത്രിയിലാണ് സംഭവം. മദ്യം വാങ്ങാന്‍ പണമില്ലാത്തത് കൊണ്ട് ഇവര്‍ സര്‍ജിക്കല്‍ സ്പിരിറ്റ് ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ ഒത്തുകൂടിയാണ് ഇവര്‍ സ്പിരിറ്റ് കുടിച്ചത്. 

സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ചവരില്‍ രണ്ടുപേര്‍ ഓട്ടോ ഡ്രൈവര്‍മാരാണ്. ഒരാള്‍ ലോറി ക്ലീനറും അവശേഷിക്കുന്ന ആള്‍ ദിവസ വേതനക്കാരനുമാണ്. സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ചതിന് പിന്നാലെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മൂന്നുപേര്‍ തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com