

ലഖ്നോ: മദ്റസ വിദ്യാർഥികൾക്ക് പ്രത്യേക യൂനിഫോം ഏർപ്പെടുത്താൻ യു.പി സർക്കാർ നീക്കം. മദ്റസകളെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തിൽ എത്തിക്കാനാണ് ഇൗ പദ്ധതിയെന്ന് സംസ്ഥാന മുസ്ലിം വഖഫ്^ഹജ്ജ് മന്ത്രി മുഹ്സിൻ റാസ പറഞ്ഞു.
സർക്കാർ തീരുമാനത്തോട് സംഘടനകൾ സമ്മിശ്രമായാണ് പ്രതികരിച്ചത്. പരമ്പരാഗത വസ്ത്രം മാറ്റേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് അഖിലേന്ത്യ ശിയ വ്യക്തിനിയമ ബോർഡ് വക്താവ് യാസൂബ് അബ്ബാസ് പറഞ്ഞു.
നിലവിലുള്ള വസ്ത്രം എല്ലാവർക്കും സ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്റസകളിൽ എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് പുസ്തകങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിനു പിന്നാലെയാണ് യോഗി ആദിത്യനാഥ് സർക്കാറിന്റെ പുതിയ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates