മന്ത്രിയായതിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം, വി. മുരളീധരന്‍ നൈജീരിയയില്‍

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിന്‍ബ്‌ജോ, ആക്ടിങ് വിദേശകാര്യമന്ത്രി എന്നിവരുമായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ച നടത്തും
മന്ത്രിയായതിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം, വി. മുരളീധരന്‍ നൈജീരിയയില്‍
Updated on
1 min read

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിന് തുടക്കമിട്ട് വി.മുരളീധരന്‍. മൂന്ന് ദിവസത്തെ പര്യടനത്തിനായി നൈജീരിയയിലേക്കാണ് മുരളീധരന്‍ എത്തിയത്. 

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിന്‍ബ്‌ജോ, ആക്ടിങ് വിദേശകാര്യമന്ത്രി എന്നിവരുമായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ച നടത്തും. നൈജീരിയന്‍ സര്‍ക്കാര്‍ ബുധനാഴ്ച നിശ്ചയിച്ചിരിക്കുന്ന ജനാധിപത്യ ദിനാഘോഷങ്ങളില്‍ മുരളീധരന്‍ പങ്കെടുക്കും. 

നൈജീരിയയുടെ തലസ്ഥാനമായ അബൂജയില്‍ ചൊവ്വാഴ്ച വൈകീട്ട് മുരളീധരന് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി. നൈജീരിയന്‍ ഹൈക്കമ്മിഷനും, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനും ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്. സൗത്ത് ആഫ്രിക്ക, എത്യോപിയ, ഈജിപ്ത് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും മുരളീധരന്‍ കൂടിക്കാഴ്ച നടത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Belonging - A Journey Of Love
സുപ്രീം കോടതി
Muhammed Ajmal, Treesa Jolly
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com