മറൈന്‍ ഡ്രൈവില്‍ പരസ്പരം മറന്ന് കമിതാക്കള്‍; കണ്ടുനിന്നവര്‍ ഫോണില്‍ പകര്‍ത്തി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പോലീസ് എത്തുന്നത് കണ്ട കമിതാക്കള്‍ വസ്ത്രം നേരെയിട്ട ശേഷം അടുത്തറോഡിലൂടെ നടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു.  എന്നാല്‍ യുവതിയെ പോലീസ് പിടികൂടി, യുവാവ് ഓടി രക്ഷപ്പെട്ടു
മറൈന്‍ ഡ്രൈവില്‍ പരസ്പരം മറന്ന് കമിതാക്കള്‍; കണ്ടുനിന്നവര്‍ ഫോണില്‍ പകര്‍ത്തി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Updated on
1 min read

മുംബൈ: മുംബൈയിലെ തിരക്കേറിയ ഹൈവെയുടെ സൈഡില്‍ ഇരുന്ന് ലൈംഗിക ബന്ധത്തില്‍  ഏര്‍പ്പെടുന്ന കമിതാക്കളുടെ വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വിദേശശാജ്യങ്ങളില്‍ ഇത് പതിവുള്ളതാണെങ്കിലും കമിതാക്കള്‍ പരസ്പരം മറന്നത് മുംബൈ നിവാസികള്‍ക്ക് ഇത്  പുതിയ അനുഭവമായി. കണ്ടുനിന്ന നിരവധിപേര്‍ സംഭവം ഫോണില്‍ പകര്‍ത്തുകയും, സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ വീഡിയോ് വൈറലാവുകയും ചെയ്തു.

മുംബൈയിലെ നരിമാന്‍ പോയിന്റിലെ മറൈന്‍െ്രെഡവില്‍ മറൈന്‍ ഹോട്ടല്‍ പ്ലാസയ്ക്കും എയര്‍ ഇന്ത്യ ബിള്‍ഡിംഗിനും സമീപത്തായുള്ള റോഡിലെ ഡിവൈഡറിലാണ് ഇരുവരും പരിസരം മറന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കമിതാക്കളുടെ ലൈംഗികക്രീഡ ചിലര്‍ മുംബൈ പോലീസിനെ അറിയിച്ചു. പോലീസ് എത്തുന്നത് കണ്ട കമിതാക്കള്‍ വസ്ത്രം നേരെയിട്ട ശേഷം അടുത്തറോഡിലൂടെ നടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു.  എന്നാല്‍ യുവതിയെ പോലീസ് പിടികൂടി, യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇരുവരും ഗോവയില്‍ നിന്നുള്ളവരാണ്. തങ്ങള്‍ പൊതുഇടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ചുംബിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. പിടിയിലായപ്പോള്‍ മുതല്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് യുവതി നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മാനസികനില ശരിയല്ലെന്നും മഹിളാ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com