മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്ത സംഭവം; മീ ടു ആരോപണം ഉന്നയിച്ചവർക്കെതിരെ കേസെടുത്തു

മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍  മീ ടു ആരോപണം നേരിട്ട് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ആത്മഹത്യ പ്രേരണയക്ക് കേസെടുത്തു
മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്ത സംഭവം; മീ ടു ആരോപണം ഉന്നയിച്ചവർക്കെതിരെ കേസെടുത്തു
Updated on
1 min read

ന്യൂഡൽഹി: മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍  മീ ടു ആരോപണം നേരിട്ട് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ആത്മഹത്യ പ്രേരണയക്ക് കേസെടുത്തു. ഉത്തർപ്രദേശ് പൊലീസാണ് കേസെടുത്തത്. ജൻപാക്റ്റ് അസിസ്റ്റൻറ് വൈസ് പ്രസിഡന്‍റ് സ്വരൂപ് രാജ് ജീവനൊടുക്കിയ കേസിലാണ് നടപടി. എറണാകുളം സ്വദേശിയായ സ്വരൂപിനെ കഴിഞ്ഞ ദിവസം നോയിഡയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഭര്‍ത്താവിനെതിരെയുണ്ടായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി സ്വരൂപിന്‍റെ ഭാര്യയും ജൻപാക്റ്റിലെ തന്നെ ജീവനക്കാരിയുമായ കൃതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഈ പരാതി കണക്കിലെടുത്താണ് മീ ടു ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തത്. കമ്പനിയിലെ ആഭ്യന്തര അന്വേഷണ സമിതി അംഗങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

സ്വരൂപിനെതിരെ കമ്പനിയിലെ രണ്ടു സഹപ്രവര്‍ത്തകരാണ് മീ ടു ആരോപണം ഉന്നയിച്ചത്. തൊട്ടുപിന്നാലെ കമ്പനി സ്വരൂപിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ മനം നൊന്തായിരുന്നു സ്വരൂപ് ആത്മഹത്യ ചെയ്തത്. അതേസമയം, തങ്ങൾക്ക് ലഭിച്ച പരാതിയിൽ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നുവെന്നാണ് ജാൻപാക്റ്റ് കമ്പനിയുടെ വിശദീകരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com