മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വെടിവയ്പ്; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ചീമുട്ട എറിഞ്ഞു, ഗുരുതര പരിക്ക് 

മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ നിറയൊഴിച്ചു
മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വെടിവയ്പ്; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ചീമുട്ട എറിഞ്ഞു, ഗുരുതര പരിക്ക് 
Updated on: 
1 min read

ന്യൂഡല്‍ഹി: മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ നിറയൊഴിച്ചു. നോയിഡയില്‍ താമസിക്കുന്ന മിതാലി ചണ്ഡോലയ്ക്ക് നേരെയായിരുന്നു ആക്രമണം. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തതായി പൊലീസ് പറയുന്നു.

ശനിയാഴ്ച അര്‍ധരാത്രിയില്‍ കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. മിതാലി കാറോടിച്ച് വരുന്നതിനിടെയാണ് ആക്രമണം. മിതാലി സഞ്ചരിച്ച കാറിനെ മറികടന്ന് കുറുകെ നിര്‍ത്തിയ മാരുതി സിഫ്റ്റ് കാറില്‍ നിന്ന് മൂഖംമൂടി ധരിച്ച അക്രമിസംഘം പുറത്തേയ്ക്ക വരുകയായിരുന്നു. തുടര്‍ന്ന് കാറില്‍ അതിക്രമിച്ച് കയറി മാധ്യമപ്രവര്‍ത്തയ്ക്ക് നേരെ അക്രമിസംഘം രണ്ടുതവണ വെടിയുതിര്‍ത്തു. ഒരെണ്ണം തന്റെ കൈയില്‍ കൊണ്ടതായി ചണ്ഡോല പൊലീസിനോട് പറഞ്ഞു.കാര്‍ മുന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ മാധ്യമപ്രവര്‍ത്തക ശ്രമിക്കുന്നതിനിടെ അക്രമിസംഘം ചീമുട്ട എറിഞ്ഞതായും പൊലീസ് പറയുന്നു.

കിഴക്കന്‍ ഡല്‍ഹിയിലെ ധരംശീല ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാധ്യമപ്രവര്‍ത്തകയുടെ നില തൃപ്തികരമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Omar Abdullah Marries Nidhi Razdan
INDIA Bloc Public Impeachment of CEC Gyanesh Kumar
power saw
Bhagwant Mann, Arvind Kejriwal
X

FOLLOW US

ON GOOGLE DISCOVER