മാന്‍ഹോള്‍ ദുരന്തം വീണ്ടും; നിയന്ത്രണം വിട്ട് മാന്‍ഹോളിലേക്ക് മറിഞ്ഞ ബൈക്കിന് തീ പിടിച്ച് യുവാവ് വെന്തുമരിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ ബൈക്ക് മാന്‍ഹോളിനുള്ളില്‍ കിടന്ന് തീപിടിക്കുകയായിരുന്നു
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌
Updated on
1 min read

മുംബൈ: റോഡില്‍ തുറന്നു കിടന്നിരുന്ന മാന്‍ഹോളില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ ബൈക്ക് മാന്‍ഹോളിനുള്ളില്‍ കിടന്ന് തീപിടിക്കുകയായിരുന്നു. മുംബൈയിലാണ് സംഭവമുണ്ടായത്. ഉല്‍വെ സ്വദേശിയായ 27 കാരനാണ് മാന്‍ഹോളിനുള്ളില്‍ കിടന്ന് വെന്തുമരിച്ചു. 

രാത്രി 12.30 ന് സെക്റ്റര്‍ 20 മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വണ്ടി റോഡില്‍ തന്നെയുള്ള അഴുക്ക് ചാലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പൈപ്പ്‌ലൈനിന്റേയും റോഡിന്റേയും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാന്‍ഹോള്‍ തുറന്നു കിടക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സ്മിത ജാദവ് പറഞ്ഞു. മാന്‍ഹോളിലേക്ക് വീണ ബൈക്ക് അവിടെ കിടന്ന് കത്തുപിടിക്കുകയായിരുന്നു. 

ഗുരുതരമായി പൊള്ളലേറ്റ യുവാവ് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. അതിലൂടെ കടന്നുപോയവരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഉടന്‍ ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവ് മദ്യ ലഹരിയിലായിരുന്നെന്നും അതിനാലാണ് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com