മാസ ശമ്പളക്കാര്‍ക്ക് സന്തോഷ വാര്‍ത്ത!; ഗ്രാറ്റുവിറ്റിക്കുളള കുറഞ്ഞ സമയപരിധി കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കും

ഗ്രാറ്റുവിറ്റിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ നീണ്ടക്കാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ഗ്രാറ്റുവിറ്റിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ നീണ്ടക്കാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. ഗ്രാറ്റുവിറ്റി കൊടുക്കുന്നതിനുളള കുറഞ്ഞ സമയപരിധി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തൊഴിലാളികളുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് സര്‍ക്കാരിന്റെ പരിഗണനയിലുളളത്.

നിലവില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ജോലി ചെയ്താല്‍ മാത്രമേ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുളളൂ. ഇത് ഒരു വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനുളള കുറഞ്ഞ സമയപരിധി കുറയ്ക്കണമെന്ന മാസ ശമ്പളക്കാരുടെ ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. തൊഴിലാളികളുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമയപരിധി ഒരു വര്‍ഷമായി ചുരുക്കണമെന്നാണ് ശുപാര്‍ശ ചെയ്തത്.

ഒാരോ വര്‍ഷത്തിലെയും 15 ദിവസത്തെ ശമ്പളമാണ് ഗ്രാറ്റുവിറ്റിയായി നല്‍കുന്നത്. സമയപരിധി കുറച്ചേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER