മീററ്റ്-ലഖ്‌നൗ രാജ്യറാണി എക്‌സ്പ്രസ് പാളം തെറ്റി; 10 പേര്‍ക്ക് പരിക്ക്

അധികൃതരുടെ ഭാഗത്ത് നിന്നുമുള്ള വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍ മന്ത്രി സുരേഷ് പ്രഭു
മീററ്റ്-ലഖ്‌നൗ രാജ്യറാണി എക്‌സ്പ്രസ് പാളം തെറ്റി; 10 പേര്‍ക്ക് പരിക്ക്
Updated on
1 min read

ലഖ്‌നൗ: മീററ്റ്-ലഖ്‌നൗ രാജ്യറാണി എക്‌സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. കോശി നദിക്ക് സമീപം റാംപൂറിനും മുന്‍ണ്ടന്‍പാണ്ടയ്ക്കും ഇടയില്‍ വെച്ചാണ് പാളം തെറ്റിയത്. 

അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അധികൃതരുടെ ഭാഗത്ത് നിന്നുമുള്ള വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയാണെന്നും, ഉന്നത ഉദ്യോഗസ്ഥരോട് അപകട സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് മുഖ്യമന്ത്രി ആദിത്യനാഥ് 50000 രൂപയും, നിസാര പരിക്കുള്ളവര്‍ക്ക് 25000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും, പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com