മുംബൈയില്‍ കെട്ടിടത്തില്‍ വന്‍ തീപിടുത്തം ; 15 മരണം

രാത്രി 12.30 ഓടെയാണ് സംഭവം. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്
മുംബൈയില്‍ കെട്ടിടത്തില്‍ വന്‍ തീപിടുത്തം ; 15 മരണം
Updated on
1 min read

മുംബൈ : മുംബൈയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. സേനാപതി മാര്‍ഗിലെ കമലാ മില്‍സ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. രാത്രി 12.30 ഓടെയാണ് സംഭവം. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്.

മോജോ ബ്രിസ്‌റ്റോ എന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറിനകം സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുകയായിരുന്നു. 37 ഏക്കര്‍ കോമ്പൗണ്ടില്‍ നിരവധി ഓഫീസുകളും ഹോട്ടലുകളും സ്ഥിതി ചെയ്യുന്നുണ്ട്. ആറു നില കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീ പടര്‍ന്നത്. 

പൊള്ളലേറ്റവരെ സമീപത്തെ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ടോളം ഫയര്‍ എഞ്ചിനുകള്‍ രണ്ടുമണിക്കുറോളം പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അജോയ് മെഹ്ത ദുരന്തമേഖല സന്ദര്‍ശിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com