മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു, രണ്ടുപേര്‍ മരിച്ചു; 40 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

ഉഗ്രശബ്ദത്തോടെ തിരക്കേറിയ ഡോഗ്രി കെട്ടിടമാണ് നിലംപൊത്തിയത്
മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു, രണ്ടുപേര്‍ മരിച്ചു; 40 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന
Updated on
1 min read

മുംബൈ:  രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. 40ലധികം പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ 11.40ന് ദക്ഷിണ മുംബൈയിലാണ് സംഭവം.ഉഗ്രശബ്ദത്തോടെ തിരക്കേറിയ ഡോഗ്രി കെട്ടിടമാണ് നിലംപൊത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെ വിവിധ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഞ്ചുപേരെ രക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ദ്രവിച്ച് ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളാണ് ഇവിടെയുളളത്. ഇടുങ്ങിയവഴി രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ 10 ആംബുലന്‍സുകളും ഫയര്‍ എന്‍ഞ്ചിനുകളും കുറച്ചുമാറ്റിയാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ കനത്ത മഴയാണ് ഇവിടെ അനുഭവപ്പെട്ടത്.


90 മുതല്‍ 100 വര്‍ഷം വരെ പഴക്കമുളള കെട്ടിടമാണ് തകര്‍ന്നുവീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എട്ടു കുടുംബത്തോളം ഇവിടെ താമസിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com