ഭാര്യ മുട്ടക്കറിയുണ്ടാക്കിയില്ല; കലി മൂത്ത അച്ഛന്‍ മൂന്നുവയസുകാരനെ അടിച്ചു കൊന്നു

മുട്ടക്കറി പാകം ചെയ്തു നല്‍കാനുളള ആവശ്യം ഭാര്യ നിരസിച്ചതില്‍ പ്രകോപിതനായ ഭര്‍ത്താവ് മൂന്ന് വയസുകാരനായ മകനെ  അടിച്ചു കൊന്നു.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on
1 min read

ലക്‌നൗ: മുട്ടക്കറി പാകം ചെയ്തു നല്‍കാനുളള ആവശ്യം ഭാര്യ നിരസിച്ചതില്‍ പ്രകോപിതനായ ഭര്‍ത്താവ് മൂന്ന് വയസുകാരനായ മകനെ  അടിച്ചു കൊന്നു. ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹര്‍ നാഗ്ല ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

ശനിയാഴ്ചാ രാത്രി മദ്യലഹരിയില്‍ വീട്ടില്‍ എത്തിയ സുഭാഷ് ബഞ്ചാരയാണ് ക്രൂരകൃത്യം നടത്തിയത്. വീട്ടില്‍ എത്തിയ സുഭാഷ് മുട്ടക്കറി പാകം ചെയ്ത് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ച ഭാര്യയെ സുഭാഷ് തുടക്കത്തില്‍ അടിച്ചു. തുടര്‍ന്നും ക്രോധം മാറാതെ മകനെയും തല്ലുകയായിരുന്നു. അച്ഛന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരനെ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സംഭവത്തിന് പിന്നാലെ ബഞ്ചാര ഒളിവില്‍ പോയി. ഇയാളെ പിടികൂടുന്നതിനുളള ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. കുറ്റകരമായ നരഹത്യയ്ക്കുളള വകുപ്പ് ചുമത്തി ബഞ്ചാരയ്ക്ക് എതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com