മുത്തലാഖ് നിരോധനം: പുതിയ ബില്ലുമായി മോദി സർക്കാർ

മുത്തലാഖ് നിരോധനം: പുതിയ ബില്ലുമായി മോദി സർക്കാർ

പാർലമെന്റിന്റെ ബജറ്റ്​ സമ്മേളനത്തിൽ ബില്ലിൻെറ അവതരണമുണ്ടാകുമെന്നും പ്രകാശ്​ ജാവ്​ദേക്കർ
Published on

ന്യൂഡൽഹി: മുത്തലാഖ്​ നിരോധനത്തിന്​ എൻഡിഎ സർക്കാർ പുതിയ ബിൽ അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കറാണ്​ ഇക്കാര്യം അറിയിച്ചത്​. കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ഓർഡിനൻസിന്​ പകരമായിട്ടായിരിക്കും പുതിയ ബിൽ അവതരിപ്പിക്കുക.

പാർലമെന്റിന്റെ ബജറ്റ്​ സമ്മേളനത്തിൽ ബില്ലിൻെറ അവതരണമുണ്ടാകുമെന്നും പ്രകാശ്​ ജാവ്​ദേക്കർ വ്യക്​തമാക്കി. നേരത്തെ ഓർഡിനൻസ്​ ലോക്​സഭയിൽ പാസായെങ്കിലും രാജ്യസഭ കടന്നിരുന്നില്ല.

മുത്തലാഖ്​ ക്രിമിനൽ കുറ്റമാക്കിയുള്ള ഭേദഗതിയാണ്​ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്​. ഭേദഗതിക്കെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com